പൗരത്വ ബില്‍, എതിർപ്പുമായി ബി ജെ പി എം എൽ എ.

ഷില്ലോങ്ങ് : പൗരത്വ ബില്‍ പാസായാൽ പാർട്ടി വിടുമെന്ന്  മേഘാലയ ബി ജെ പി എം എൽ എ സാൻബോർ   ഷുല്ലൈ. പൗരത്വ ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയലിലാണ് എം എൽ എ യുടെ പ്രഖ്യാപനം. പതിനായിരങ്ങൾ പങ്കെടുത്ത റാലിയിൽ മുൻ  കേന്ദ്രമന്ത്രി പോള്‍ ലിംഗ്‌ദോ ഉൾപ്പടെ നിരവധിപ്പേർ   പങ്കെടുത്തു.   

പൗരത്വ ബില്‍  പരിഷ്ക്കരണ ബില്ലിൽ ഇടപെടണമെന്നാവശ്യപ്പെട്ട് താൻ ജനുവരി പതിനൊന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകിയെങ്കിലും അദ്ദേഹം അതിൽ ഒരു മറുപടിയും നൽകിയില് ഷുല്ലേ ആരോപിച്ചു. നേരത്തെ ബില്ലില്‍ ആശങ്ക പ്രകടിപ്പിച്ച് മേഘാലയ നിയമസഭ   പ്രമേയം പാസാക്കിയിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നു മുള്ള  മുസ്‌ലിംകളല്ലാത്ത  ആറു ന്യൂനപക്ഷങ്ങൾക്ക്  പൌരത്വം അനുവദിക്കുന്നതാണ് ബില്ല്.

01-Feb-2019