നാഗ്പൂര്‍: കുടുംബം നോക്കാൻ സാധിക്കാത്തയൊരാൾക്ക് രാജ്യം ഭരിക്കാനാവില്ലെന്നു കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. രാജ്യത്തിനുവേണ്ടി, പാർട്ടിക്കുവേണ്ടി സ്വന്തം ജീവിതവും കുടുംബവും മാറ്റിവച്ചുവെന്നു പറയുന്ന പലരെയും താൻ കണ്ടിട്ടുണ്ട് എന്നാൽ അവരോടൊക്കെ ആദ്യം കുടുംബം നോക്കുവെന്നാണ് താൻ പറഞ്ഞിട്ടുള്ളതെന്നു ഗഡ്കരി പറഞ്ഞു .ഇത്തരം സംസാരവുമായി വന്ന ഒരാളോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ലാഭം ലഭിക്കാത്തതിനാൽ ഉണ്ടായിരുന്ന കട അടച്ചു പൂട്ടിയെന്നും വീട്ടിൽ ഭാര്യയും കുട്ടിയും ഉണ്ടെന്നും അയാൾ പറഞ്ഞു എന്നാൽ ആദ്യം അവരുടെ കാര്യം അന്വേഷിക്കുവെന്നു അദ്ദേഹത്തോട് പറഞ്ഞു വിടുകയായിരുന്നുവെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.
എന്നാൽ കേന്ദ്രമന്ത്രിയുടെ വാക്കുകൾ നരേന്ദ്രമോദിയുടെ പ്രസ്താവനകളെ കളിയാക്കിക്കൊണ്ടാണെന്നുള്ളതാണ് ബി ജെ പിയ്ക്കുള്ളിലെ സംസാരം. ഒരു നേതാവ് ആദ്യം ചെയ്യേണ്ടത് കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ആവശ്യമായ കാര്യങ്ങള്‍ ചെയ്ത തീർക്കുകയെന്നതാണ് അതിനുശേഷം വേണം പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കേണ്ടത് ഗഡ്കരി കൂട്ടിച്ചെർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെ ചെന്നാലും തൻ കുടുംബം ഉപേക്ഷിച്ച് രാജ്യ സേവനത്തിനിറങ്ങിയ കഥ പറയാറുണ്ട്.