രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്ന് മോഹൻലാൽ.

കൊച്ചി: തനിക്ക് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്ന് മോഹൻലാൽ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹൻലാൽ സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള വാര്‍ത്തകള്‍  പ്രചരിക്കാൻ തുടങ്ങിയിട് നാളുകളേറെയായി. ഇതിനിടയിലാണ് താരം സ്വന്തം അഭിപ്രായം വെളിപ്പെടുത്തിയത്. തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയ്യാറല്ലെന്നും, രാഷ്ട്രരെയത്തിലേക്കില്ലെന്നും അദ്ദേഹം  വ്യക്തമാക്കി.

എന്നും അഭിനേതാവായിട്ടിരിക്കാനാണ് താൽപ്പര്യം, രാഷ്ട്രീയം താൽപ്പര്യമില്ലാത്ത വിഷയമാണ് ,അഭിനയത്തിൽ കിട്ടുന്ന സ്വാതന്ത്ര്യം ഏറെ ഇഷ്ടപ്പെടുന്നു എന്നാൽ  രാഷ്ട്രീയത്തില്‍ ഒരുപാട് വ്യക്തികള്‍ നിങ്ങളെ ആശ്രയിച്ചു നില്‍ക്കും, അതത്ര എളുപ്പമുള്ള കാര്യമല്ല, രാഷ്ട്രീയത്തിൽ അത്രയ്ക്ക് അറിവും പോരാ, രാഷ്ട്രീയ വിഷയങ്ങളുള്ള സിനിമകളില്‍ അഭിനയിക്കുമ്പോഴും താന്‍ കഥാപാത്രത്തിലാണ് ശ്രദ്ധ നല്‍കാറുള്ളത്.  അദ്ദേഹം വ്യക്തമാക്കി.  

04-Feb-2019