ന്യൂഡല്‍ഹി: രാം ജന്മഭൂമി ന്യാസിന് നൽകണമെന്ന് കേന്ദ്രമാവശ്യപ്പെട്ടതു സർക്കാർ ഭൂമി. . ഇക്കാര്യം മറച്ചുവച്ചാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഭൂമി ന്യാസിന് വിട്ടുനല്കണമെന്നു ആവശ്യപ്പെട്ടത്. ബാബരി മസ്ജിദ് പ്രശ്നങ്ങൾ നടക്കുമ്പോൾ ഉത്തർ പ്രദേശ് ഭരിച്ചിരുന്ന കല്യാണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടു മാർച്ച് മാസം രണ്ടാം തീയതി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുത്ത ഈ ഭൂമി ശ്വഹിന്ദു പരിഷത്തിന് കീഴിലുള്ള സംഘടനയ്ക്ക് രാംകഥാപാര്‍ക്ക് നിര്‍മിക്കുന്നതിനായി ഒരു രൂപ വാര്‍ഷിക പാട്ടത്തിന് നല്‍കുകയായിരുന്നു. ഇതേ വര്ഷം ഡിസംബറിൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടു.അയോധ്യയിൽ വിനോദ സഞ്ചാര വികസനത്തിനായി രാംകഥാ പാര്‍ക്ക് പണിയുന്നതിനായി സ്വകാര്യ വ്യക്തികൾക്ക് നഷ്ടപരിഹാരം നൽകിയാണ് സ്ഥലമേറ്റെടുത്തത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെയും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരുടേതുമുള്‍പ്പെടെയുള്ളതായിരുന്നു ഏറ്റെടുത്ത ഭൂമി . ബാബരി മസ്ജിദ് കലാപസമയത് രക്ഷപെടുന്നതിനായി മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ കിട്ടിയ തുകക്ക് സ്ഥലം വിട്ടു നൽകുകയായിരുന്നു എന്നാൽ പതിനാറു കുടുംബങ്ങൾ വേണ്ടത്ര നഷ്ടപരിഹാരത്തുക നൽകിയല്ലെന്നാരോപിച്ച് കോടതിയെ സമീപിച്ചു.
ഏക്കറിന് അരലക്ഷം രൂപയായിരുന്നു ആദ്യം നഷ്ടപരിഹാരമായി നല്‍കിയത്. ഇതിനെതിരായ കേസ് നിലനില്‍ക്കേ ഒരു സമിതിയെ നിശ്ചയിച്ച് അവര്‍ ഏക്കറിന് ആറുലക്ഷം രൂപ നല്‍കണമെന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചു, പിന്നീടും തുടര്‍നടപടികളുണ്ടായില്ല. അതുകൊണ്ടുതന്നെ കേസ് ഇപ്പോഴും തുടരുകയും ചെയ്യുന്നു.പാട്ടക്കരാര്‍ അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്ന വേളയില്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്ന തരത്തിലുള്ള രാംകഥാപാര്‍ക്ക് മാത്രമേ രാം ജന്മഭൂമി ന്യാസ് ഇവിടെ നിര്‍മിക്കാന്‍ പാടുള്ളുവെന്നായിരുന്നു പ്രധാന വ്യവസ്ഥ. എന്നാൽ ഇത് അട്ടിമറിക്കാനാണ് ബി ജെ പി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. രാമക്ഷേത്രം പ്രസ്തുത ഭൂമിയിൽ പണിയാനുള്ള അവകാശം വിശ്വഹിന്ദുപരിഷത്തിന് ഇല്ല. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഒരുകൂട്ടം അഭിഭാഷകര്‍ ഹര്‍ജി സമർപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ വരുന്ന ഭൂപ്രദേശങ്ങള്‍ നേരിട്ട് ഏറ്റെടുക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്നാണ് ഇവരുടെ വാദം. അങ്ങനെ നടന്നാൽ അത് 1993ലെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.