ഹിന്ദുസ്ഥാൻ നിർമ്മാൺദൾ പാർട്ടിയുമായി പ്രവീണ്‍ തൊഗാഡിയ.
അഡ്മിൻ
ലക്‌നൗ: മുന്‍ വിശ്വ ഹിന്ദു പരിഷത് നേതാവും അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ മേധാവിയുമായ പ്രവീണ്‍ തൊഗാഡിയ പുതിയ രാഷ്ട്രീയപ്പാർട്ടി രൂപികരിച്ചു. ഹിന്ദുസ്ഥാൻ നിർമ്മാൺ ദൾ എന്ന് പേരിട്ടിരിക്കുന്ന പാർട്ടി ഇലക്ഷൻ കമ്മീഷനിൽ രജിസ്റ്റർ ചെയ്തു. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാവുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാർട്ടിയുടെ ദേശീയ പ്രസിഡന്റ് തൊഗാഡിയ തന്നെയാവും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍അഞ്ഞൂറ്റി നാൽപ്പത്തിമൂന്നു സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്നു വിശ്വ ഹിന്ദു പരിഷത്ത് നേതാവും തൊഗാഡിയയുടെ അനുയായിയുമായ കരംവീര്‍ ഹിന്ദു അറിയിച്ചു. യൂപിയിൽ തങ്ങൾക്ക് ശക്തമായ അടിത്തറയുണ്ട്, അധികാരത്തിലെത്തിയാൽ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും, ഒരാഴ്ചക്കുള്ളിൽ ക്ഷേത്ര നിർമ്മാണവും ആരംഭിക്കും അദ്ദേഹം കൂട്ടിച്ചെർത്തു.
മോദിയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായിരുന്ന തൊഗാഡിയ കുറേക്കാലമായി മോദിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. മോഡി സർക്കാരിനെ വിമർശിക്കാനുള്ള ഒരവസരവും തൊഗാഡിയ പാഴാക്കാറില്ല. സര്‍ക്കാറിന്റെ നോട്ടുനിരോധനം, ജി.എസ്.ടി, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള അനാവശ്യ നികുതി എന്നിവ തൊഴിലില്ലായ്മ വർധിക്കാൻ കാരണമായെന്ന് തൊഗാഡിയ കുറ്റപ്പെടുത്തി. തൊഴിലവസരങ്ങളിലും ആരോഗ്യ രംഗത്തുമായിരിക്കും തങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുക , കർഷകർക്ക് അവരുടെ വിളകൾക്ക് ഉചിതമായ വില നൽകും , കാർഷിക കടങ്ങൾ ഒറ്റയടിക്ക് എഴുതിത്തള്ളും വാൾ മാർട്ടിനെ ഇന്ത്യയിൽ നിരോധിക്കും തൊഗാഡിയ പറഞ്ഞു. കഴിഞ്ഞവര്‍ഷമാണ് പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പി വിട്ടത്. കഴിഞ്ഞമാസം പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നൽകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.