വഞ്ചന; മഞ്ജുവാര്യരുടെ വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തും

ആദിവാസികുടുംബങ്ങള്‍ക്ക് വീടുനിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതിനാല്‍ നടി മഞ്ജുവാര്യരുടെ തൃശ്ശൂരിലെ വീട്ടുപടിക്കല്‍ 13 മുതല്‍ കുടില്‍കെട്ടി സത്യാഗ്രഹം നടത്തുമെന്ന് ഇന്ദിര വെള്ളന്‍, മിനി കുമാരന്‍, പാറ്റ വെള്ളന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പനമരം ഗ്രാമപ്പഞ്ചായത്തിലെ പരക്കുനിയില്‍ പണിയ വിഭാഗത്തില്‍പ്പെട്ട 57 കുടുംബങ്ങള്‍ക്ക് 1.88 കോടി ചെലവില്‍ വീട് നിര്‍മിച്ച് നല്‍കാമെന്നും അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നുമാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ അറിയിച്ചിരുന്നത്.

ഇതുസംബന്ധിച്ച് 2017 ജനുവരി 20ന് കളക്ടര്‍, വകുപ്പ് മന്ത്രി, പനമരം ഗ്രാമപ്പഞ്ചായത്ത് എന്നിവയ്ക്ക് കത്തും നല്‍കിയിരുന്നു. തുടര്‍ന്ന് പട്ടികജാതിവര്‍ഗ വകുപ്പ് പ്രവൃത്തിക്ക് അനുമതിയും നല്‍കി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തുടര്‍നടപടിയും ഉണ്ടായില്ല അവര്‍ പറഞ്ഞു.

12-Feb-2019