കോൺഗ്രസ് എം എൽ എയുടെ ഭാര്യയായ ഐ എ എസുകാരി അനധികൃതമായി നൽകിയ ഭൂമിയിൽ സർക്കാർ പുതിയ സംരംഭം തുടങ്ങി
അഡ്മിൻ
കോൺഗ്രസ് എം എൽ എ ശബരീനാഥിന്റെ ഭാര്യയും തിരുവനന്തപുരം സബ് കളക്ടരുമായിരുന്ന ദിവ്യ എസ് അയ്യര്‍ ഐ എ എസ് നിയമവിരുദ്ധമായി പതിച്ചു നൽകിയ ഭൂമിയിൽ സർക്കാരിന്റെ പുതിയ തീരുമാനം.
ഒരു കോൺഗ്രസുകാരന്റെ കുടുംബത്തിനാണ് നിയമവിരുദ്ധമായി ഭൂമി നൽകിയത്. ആ ഭൂമി സർക്കാർ ഏറ്റെടുത്ത് പൊലീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കുവാനുള്ള പുതിയ ഉത്തരവാണു പുറത്തിറങ്ങിയത്. വര്‍ക്കല അയിരൂരില്‍ വില്ലിക്കടവ് പാരിപ്പള്ളി വര്‍ക്കല സംസ്ഥാന പാതയോട് ചേര്‍ന്നുള്ള 27 സെന്റ് സ്ഥലമാണ് അയിരൂര്‍ പൊലീസ് സ്‌റ്റേഷന്റെ നിര്‍മ്മാണത്തിനായി നല്‍കുന്നത്.
അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വില വരുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ അധികൃതര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഈ ഭൂമിയാണ് കോണ്‍ഗ്രസ് കുടുംബാംഗമായ അയിരൂര്‍ പുന്നവിള വീട്ടില്‍ എം ലിജിക്ക്, ദിവ്യ എസ് അയ്യര്‍ പതിച്ച് നല്‍കിയത്.
ദിവ്യയുടെ ഭര്‍ത്താവായ കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ അടുപ്പക്കാരാണ് ലിജിയുടെ കുടുംബം. എന്നാല്‍, സംഭവം വിവാദമായതിനെ തുടര്‍ന്ന് ദിവ്യയെ സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഭൂമി കൈമാറ്റം സ്‌റ്റേ ചെയ്തിരുന്നു.