രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടു.

ജമ്മു: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടൽ എട്ടു മുപ്പതോടെയാണ് അവസാനിച്ചത്. അഞ്ചു സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.


ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ന് വീണ്ടും വെടിവയ്പ്പ് നടന്നിരുന്നു. രജൌരി ജില്ലയിലെ നൌഷേര മേഖല, ജമ്മു ജില്ലയിലെ അങ്കനൂര്‍ മേഖല, പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി എന്നിവിടങ്ങളിൽ ഇന്നലെ വൈകിട്ട് ആറുമണിക്ക് പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. അതിർത്തിയിലെ സംഘർഷം മുന്നിൽക്കണ്ട് വിദ്യാഭാസ സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ് നൽകിയിട്ടുണ്ട്.

27-Feb-2019