കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ വായ്പാ പരിധി ഉയര്‍ത്തി.

തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ വായ്പാ പരിധി ഉയര്‍ത്തി കേരള സർക്കാർ. കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾ കാരണം കടുത്ത പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഇതിനിടയിലാണ് കേരളം കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ വായ്പാ പരിധി രണ്ടു ലക്ഷം രൂപയായി  ഉയര്‍ത്തിയത്.  കാർഷിക പ്രതിസന്ധിക്ക് കാരണമായ കേന്ദ്ര നയങ്ങളെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അപലപിച്ചു.

കേന്ദ്ര സർക്കാർ നയങ്ങളിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് പരിമിതികളുണ്ട്, എങ്കിലും ഇടുക്കിയിലടക്കം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല മുഖ്യമന്ത്രി അറിയിച്ചു. വായ്പകളിലെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടായിരത്തി പതിനാലു മാർച്ച് മുപ്പത്തോന്നു വരെയുള്ള  വായ്പകള്ക്കു ബാധകമാകുന്ന വിധത്തിലാണ് തീരുമാനം.കാര്‍ഷികേതര വായ്പകള്‍ക്കും മൊറൊട്ടോറിയം ബാധകമായിരിക്കും.ഡിസംബര്‍ 31 വരെ മൊറൊട്ടോറിയം നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു.

05-Mar-2019