മോദിക്കെതിരെ അശോക് ഗെഹ്‌ലോട്ട്.

ജയ്പൂര്‍: ജനങ്ങളുടെ പണം ദുര്‍വ്യയം  ചെയ്ത് സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താൻ നരേന്ദ്രമോദി ശ്രമിച്ചെന്ന  ആരോപണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സ്വന്തം പ്രതിഛായ മെച്ചപ്പെടുത്താൻ പരസ്യങ്ങള്‍  നൽകാൻ പൊതു ഖജനാവിൽ നിന്ന് പതിനായിരം കോടി രൂപയോളം മോഡി ചിലവഴിച്ചുവെന്നു അദ്ദേഹം ആരോപിച്ചു. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (BARC) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ടി.വി പരസ്യം നല്‍കുന്നതില്‍ ഒന്നാമത് ബി.ജെ.പിയാണ്. കോര്‍പറേറ്റ് കമ്പനികളെ പോലും കടത്തിവെട്ടിയായിരുന്നു ബി.ജെ.പി ഒന്നാമത് എത്തിയത്. മാധ്യമങ്ങളെ മോഡി അടിച്ചമർത്തി, ജനങ്ങളുടെ നികുതിപ്പണമെടുത്ത് സ്വന്തം പ്രതിച്ഛായ മെച്ചെപ്പെടുത്താൻ ശ്രമിച്ചു. ജയ്‌പൂരിൽ  നടന്ന പ്രസ് കോൺഫ്രൻസിലാണ് ശ്രീ അശോക് ഗെഹ്‌ലോട്ട് മോദിക്കെതിരെ ആഞ്ഞടിച്ചത്.

പുൽവാമ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതിപക്ഷം ശരിയായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മരണപ്പെട്ടവരുടെ കണക്കു ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നു അദ്ദേഹം ചോദിച്ചു. ഇനി ഒരിക്കല്കൂടി മോദിക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാൻ കഴിയില്ല എന്ന വസ്തുത അദ്ദേഹത്തിനും അറിയാം , അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തുതന്നെ  ബി ജെ പി ഷൈനിങ് ഇന്ത്യ ഒക്കെ പറഞ്ഞു കഴിഞ്ഞതാണ് , എത്രത്തോളം അത് നടപ്പിലാക്കിയെന്നത് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. ഹിന്ദുക്കളുടെയും ഗോ രക്ഷയും രാമന്റെയും പേരുകൾ പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുകയാണ് ബി ജെ പി ചെയ്യുന്നത്, രാഷ്ട്രീയ ഉപകരണങ്ങളാണ്  ഇവയൊക്കെ. കർഷക ആത്മഹത്യ , തൊഴിലില്ലായ്മ ഒക്കെയും കൂടിയത് മോഡി ഭരണകാലത്തണ്. സി ബി ഐ ,എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് തുടങ്ങിയ സ്ഥാപനങ്ങളെയൊക്കെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്‌തു, അദ്ദേഹം അഭിപ്രായപ്പെട്ടു.

06-Mar-2019