പാക് പൗരന്മാര്‍ക്കുള്ള വിസ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക.
അഡ്മിൻ
വാഷിംഗ്ടണ്‍ : പാക് പൗരന്മാര്‍ക്കുള്ള വിസ കാലാവധി ഒരു വർഷമായി വെട്ടിച്ചുരുക്കി അമേരിക്ക. അഞ്ചു വർഷത്തേക്ക് അനുവദിച്ചിരുന്ന വിസകാലാവധിയാണ് ഒരു വർഷമായി വെട്ടിച്ചുരുക്കിയിരിക്കുന്നതു. മാധ്യമപ്രവർത്തകരുടെ വിസകാലാവധി മൂന്നു മാസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്, മൂന്നു മങ്ങൾക്ക് ശേഷം വിസ പുതുക്കണം. അമേരിക്കയുടെ ഈ നീക്കം പാക്കിസ്ഥാന് അന്താരാഷ്ട്രതലത്തിൽ വാൻ തിരിച്ചടി നൽകും. കാലാവധി വെട്ടിച്ചുരുക്കിയത് കൂടാതെ വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്കുള്ള ഫീസും കൂട്ടിയിട്ടുണ്ട്. എച്ച്’ വിസ (താല്‍ക്കാലിക വര്‍ക്ക്), ഐ വിസ (ജേണലിസ്റ്റ് & മീഡിയ), ‘ആര്‍’ വിസ (മതപ്രചാരകര്‍ക്കുള്ള) എല്‍’ വിസ (ഇന്റര്‍കമ്ബനി വര്‍ക്ക്),എന്നിവയ്ക്കാണ് അപേക്ഷാ ഫീസ് കുത്തനെ കൂട്ടിയത്. പാകിസ്ഥാന്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്കുള്ള വിസ കാലാവധി വെട്ടിക്കുറച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് പാക് വിസകള്‍ക്കും സമാനമായ നിയന്ത്രണം അമേരിക്ക ഏർപ്പെടുത്തിയത്.