ഉത്തർപ്രദേശിൽ കാശ്മീരികൾ ആക്രമിക്കപ്പെട്ടു.

ഉത്തർപ്രദേശ്: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ രണ്ട് കശ്മീരികളെ ഒരു സംഘം ആളുകൾ ആക്രമിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് സെൻട്രൽ ലക്നൗവിലെ ഡാലിഗഞ്ചിലാണ് സംഭവം. കാശ്മീരിൽനിന്നുമുള്ള ഡ്രൈ ഫ്രൂട്ട് വില്പനക്കാരായ ചറുപ്പക്കാർക്കാണ് മർദനമേറ്റത്. റോഡ് സൈഡിൽ വില്പന നടത്തുകയായിരുന്ന ഇവരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ആളുകളാണ് മർദ്ദിച്ചത്. വര്ഷങ്ങളായി ലക്‌നൗവിൽ കച്ചവടം നടത്തുന്നവരാണ് മർദ്ദനത്തിന് ഇരയായത്. വില്പനക്ക് വച്ചിരുന്ന പഴങ്ങളെല്ലാം റോഡിൽ വലിച്ചെറിയുകയും ചെയ്‌തു, കൂടാതെ മർദ്ദനത്തിന്റെ രംഗങ്ങൾ വിഡിയോ എടുത്തു പ്രചരിപ്പിക്കുകയും ചെയ്തു. നാട്ടുകാരിൽ ചിലർ തടയാൻ ശ്രമിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല . സംഭവുമായി ബന്ധപ്പെട്ടു ബജ്‌രംഗ്  സോങ്കാർ  എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശ്വ ഹിന്ദു പരിഷിത്തിന്ന്റെ പ്രെസിഡന്റായ ഹിമാൻഷു അവാസ്തിയെന്നയാളാണ് തന്റെ ഫെയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ വിഡിയോ പങ്കുവച്ചത്, താനും തന്റെ ആളുകളും  ചേർന്നാണ് ഇവരെ മർദിച്ചതെന്ന വാദവുമായാണ് വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നതു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം.

സംഭവത്തിൽ കടുത്ത നടപടി ഉണ്ടാവുമെന്ന് സീനിയർ പോലീസ് ഓഫീസർ അനിൽ കുമാർ പറഞ്ഞു. എല്ലാ രാഷ്ട്രീയപാർട്ടികളും സംഭവത്തെ അപലപിച്ചു.

07-Mar-2019