വനിതാ ദിനത്തിൽ കേരളം മാതൃകയായി.

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തിൽ മാതൃകയായി കേരളം. വനിതാ ദിനത്തിൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ വനിത ഉദ്യോഗസ്ഥർ നയിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതലകളാണ് വനിത ഉദ്യോഗസ്ഥരെ ഏൽപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചു.

എസ്‌ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ക്കാണ്‌ ചുമതല കൈമാറുക. പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ ചുമതലകളും വനിതകൾ നിർവഹിക്കും.  വനിതാ ഓഫിസര്‍മാര്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍  വനിതാ സീനിയര്‍ സിവില്‍ പൊലീസ് , സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവർക്കായിരിക്കും ചുമതല. ഒന്നിലധികം വനിതാ എസ്ഐ മാർ ഉള്ള സ്റേഷനുകളിൽനിന്നു അധികമുള്ളവരെ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ  സ്റ്റേഷൻ ഹൗസ് ഓഫിസര്‍മാരുടെ ചുമതലയിലേക്ക് നിയോഗിക്കും.

08-Mar-2019