കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകിയേക്കും.

ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള കൊണ്ഗ്രെസ്സ് സ്ഥാനാർഥികളുടെ പട്ടിക വൈകിയേക്കും. ഡല്‍ഹിയില്‍ നടക്കുന്ന സ്ക്രീനിംഗ് കമ്മറ്റി യോഗത്തിനു ശേഷ മാത്രമേ  തീരുമാനം ഉണ്ടാവു. കമ്മിറ്റി തീരുമാനം വൈകിയാല്‍ പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം വീണ്ടും വൈകും. സ്ക്രീനിംഗ് കമ്മറ്റി യോഗത്തില്‍  പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും  ഉള്‍പ്പെടെ  മുതിര്‍ന്ന കൊണ്ഗ്രെസ്സ്  നേതാക്കള്‍ പങ്കെടുക്കും.

ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കണമെന്നു സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനോട് അഭ്യർഥിക്കുമെന്നാണു ലഭിക്കുന്ന വിവരം. ഇടത് മുന്നണിയുടെ സ്ഥാനാർഥി നിർണ്ണയം പൂർത്തിയായ സ്ഥിതിക്ക് കോൺഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം  എത്രയും വേഗത്തിൽ പൂർത്തിയാക്കിയേ  പറ്റു.  

11-Mar-2019