പി.ജെ ജോസഫിനോട് രാഷ്ട്രീയം നിർത്തിപ്പോകാൻ പി സി ജോർജ്.

കോട്ടയം:പി.ജെ. ജോസഫിന് സീറ്റ് നൽകാതെ തഴഞ്ഞതിനെ പരിഹസിച്ച് പി സി ജോർജ്. പാര്‍ട്ടിയുടെ വർക്കിങ്ങ് പ്രസിഡന്റ് ആവശ്യപ്പെട്ട സീറ്റ് നിഷേധിച്ചതിനെതിരെ പ്രതികരിക്കവെയാണ് പരിഹാസം. രണ്ടു കാര്യങ്ങൾ പി ജെ ജോസഫിന് ഇനി ചെയ്യാം, ഒന്നുകിൽ,  രാഷ്ട്രീയം നിര്‍ത്തി പശുക്കറവയും കൃഷിയുമായി പോകാം. അത് അദ്ദേഹത്തിന് ഇഷ്ടമുള്ള തൊഴിലാണ് , അല്ലെങ്കിൽ അനീതിക്കെതിരെ യുദ്ധം ചെയ്യാം. കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിനെതിരെ പി ജെ ജോസഫ്  കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു . 


സ്ഥിരം തോല്‍ക്കുന്ന ഒരു ആളെപ്പിടിച്ചാണ് ഇപ്പോൾ മാണിയും മകനും സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നും പി സി ജോർജ്  അഭിപ്രായപ്പെട്ടു.

12-Mar-2019