യു.പിയില്‍ സഖ്യമില്ല.

ലക്‌നൗ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.പിയില്‍ കോണ്‍ഗ്രസുമായി ഇനി സഖ്യമില്ലന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സീറ്റ് വിഭജനവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളൂം തീരുമാനിച്ചു കഴിഞ്ഞതിനാൽ ഇനിയൊരു സഖ്യത്തിന് സാധിക്കില്ലെന്ന് അഖിലേഷ് പറഞ്ഞു. എന്നാൽ സഖ്യത്തിനായി ഏതു തരത്തിലുമുള്ള നീക്കുപോക്കുകൾക്കും തയ്യാറാണെന്ന് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. എന്നാൽ ഇനി അതിനെക്കുറിച്ച് ആലോചിക്കുന്നില്ലന്നെ നിലപാടാണ് അഖിലേഷിന്റേത്.

അതേസമയം സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുലിന്റെ മണ്ഡലമായ അമേഠിയും കോൺഗ്രെസ്സിനായിത്തന്നെ മാറ്റിവച്ചിട്ടുണ്ട്. ബി.എസ്.പി, സമാജ് വാദി പാര്‍ട്ടി സഖ്യം അവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല.ബി.എസ്.പി 38 സീറ്റുകളിലും സമാജ് വാദി പാര്‍ട്ടി 37 സീറ്റുകളിലും ആര്‍.എല്‍.ഡി മൂന്ന് സീറ്റുകളിലും മല്‍സരിക്കാനാണ് നിലവിലെ ധാരണ.

13-Mar-2019