ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെമാന് കി ബാത്ത് എന്ന പരിപാടി ശ്രോതാക്കളുടെ അഭാവം നിമിത്തം പരാജയപ്പെട്ടെന്നു ഓള്‍ ഇന്ത്യാ റേഡിയോയുടെ കണക്കുകള്‍. വിവരാവകാശ നിയമപ്രകാരം ആര്‍.ടി.ഐ ആക്ടിവിസ്റ്റ് യൂസഫ് നാഖിയാണ് കണക്കുകൾ ശേഖരിച്ചത്. പ്രാദേശിക ഭാഷയിൽ പോലും ശ്രോതാക്കളെ കണ്ടെത്താൻ മൻ കി ബാത്തിനായില്ല. ഹിന്ദിയില്‍ നഗരങ്ങളില്‍ നടത്തിയ സംപ്രേഷണത്തിനു പ്രേക്ഷകർ ഉണ്ടായി. പാറ്റ്‌നയിലാണ് ഏറ്റവുമധികം ശ്രോതാക്കളുണ്ടായിരുന്നത്, നഗരപ്രേദശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പാറ്റ്നയിൽ ശ്രോതാക്കളുണ്ടായിരുന്നു. എന്നാൽ തിരുവനന്തപുരത്ത് ഒരു ശ്രോതാവ് പോലും ഈ പരിപാടിക്കുലഭിച്ചിട്ടില്ലെന്നു കണക്കുകൾ പറയുന്നു. ബി.ജെ.പി ഭരണ സംസ്ഥാനമായ ഗുജറാത്തിലെഅഹമ്മദാബാദിലും, നാഗ്പൂര്‍, ജയ്പൂര്‍, റോഷ്തക്, ഷിംല, ഭോപ്പാല്‍, ജമ്മു എന്നിവിടങ്ങളിലൊന്നും മന്‍കി ബാത്തിന് ശ്രോതാക്കളെ ലഭിച്ചില്ല.
20 മുതല്‍ 30% പേര്‍ മാത്രമാണ് മന്‍കി ബാത്ത് കേട്ടത്. രണ്ടായിരത്തിപ്പതിനഞ്ചിൽ 30.82% ശ്രോതാക്കളെ ലഭിച്ചിരുന്നു എന്നാൽ തൊട്ടടുത്ത വര്‍ഷം അത് 25.82% ആയി കുറഞ്ഞു രണ്ടായിരത്തിപ്പതിനേഴായപ്പോഴേക്കും വീണ്ടും കുറഞ്ഞ് 22.67% ആയി. ശ്രോതാക്കളുടെ എണ്ണം വർധിപ്പിക്കാനാണ് മന്‍കി ബാത്ത് പ്രാദേശിക ഭാഷകളിലും തുടങ്ങിയത്. എന്നാൽ ഇതും ഫലം കണ്ടില്ല.