ഗോവയില്‍ പിന്തുണ പിന്‍വലിക്കാനൊരുങ്ങി ഗോവ ഫോര്‍വേഡ് പാര്‍ട്ടി
അഡ്മിൻ
പനാജി: തങ്ങളുടെ പിന്തുണ പരീക്കറിനായിരുന്നെന്നുവെന്നും ബി ജെ പിക്ക് ആയിരുന്നില്ലെന്നും ഗോവ ഫോര്‍വേഡ് പാര്‍ട്ടി. പാർട്ടി സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിച്ചെക്കും. ബി.ജെ.പിയെ ഇനി പിന്തുണയ്ക്കണോ എന്ന് പാര്‍ട്ടിക്ക് ആലോചിക്കണമെന്നും ഗോവ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി പറഞ്ഞു. ഗോവയില്‍ സ്ഥിരത ആവശ്യമുണ്ട്, ഒരു പിരിച്ചുവിടല്‍ തങ്ങൾ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയുടെ നിയമസഭാ സമാജികരുടെ യോഗത്തിന് ശേഷം പാർട്ടി തീരുമാനം അറിയിക്കും.
40 എം.എല്‍.എമാരുള്ള അസംബ്ലിയില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് മൂന്ന് അംഗങ്ങളുണ്ട്. ആര്‍ക്ക് സര്‍ക്കാരുണ്ടാക്കണമെങ്കിലും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പിന്തുണ അനിവാര്യമാണ്. പരീക്കറുടെ മരണത്തിന് പിന്നാലെ ഗെവേണ്മെന്റിനെ നിലനിർത്താൻ ബി ജെ പി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു . മഹാരാഷ്ട്ര ഗോമാന്തക് പാര്‍ട്ടി (എം.ജി.പി), ഗോവ ഫോര്‍വാഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവും മന്ത്രിയുമായ വിജയ് സര്‍ദേശായിയും, മഹാരാഷ്ട്ര ഗോമാന്തക് പാര്‍ട്ടി നേതാവ് സുദിന്‍ ധവലികര്‍ എന്നിവർ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.