ശ്രീധരന്‍പിള്ളയെ കയ്യൊഴിഞ്ഞു ബി ജെ പി.

ന്യൂദല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ കയ്യൊഴിഞ്ഞു ബി ജെ പി, പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ മത്സരിപ്പിച്ചേക്കും. നീണ്ട ചര്‍ച്ചകൽക്കൊടുവിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള മല്‍സരിക്കേണ്ടെന്ന തീരുമാനം ബി.ജെ.പി കേന്ദ്രനേതൃത്വം എടുത്തതായാണ് സൂചന. ഇതോടെ പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ മത്സരിപ്പിച്ചേക്കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ദേശീയ ശ്രദ്ധ നേടിയ പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള താത്പര്യം ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ സുരേന്ദ്രന് വേണ്ടി വ്യാപകമായി ബി ജെ പി അണികൾ രംഗത്തിറങ്ങിയതോടെ നേതൃത്വത്തിന് പിന്മാറേണ്ടി വന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്. സുരേന്ദ്രന് സീറ്റ് നല്‍കിയില്ലെങ്കില്‍ പതനംതിട്ടയിൽ ഒരു വിഭാഗം ബി ജെ പി പ്രവർത്തകരുടെ വോട്ട് ലഭിക്കില്ലായെന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര തീരുമാനം.

പി.കെ.കൃഷ്ണദാസും എം.ടി.രമേശും പട്ടികയില്‍ നിന്ന് ഒഴിവാകും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും , എ.എന്‍ രാധാകൃഷ്ണനും ചാലക്കുടിയിലും മത്സരിക്കും. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നും ഏതാണ്ട് ഉറപ്പായി.ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മല്‍സരിച്ചേക്കും.അമിത് ഷാ ആയിരിക്കും സ്ഥാനാര്‍ത്ഥി പട്ടികയയ്ക്ക് അന്തിമ രൂപം നല്‍കുക.അന്തിമ പട്ടികയില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

20-Mar-2019