തിരുവനന്തപുരം: വായനാട്ടിൽനിന്നു മത്സരിക്കാനില്ലെന്ന് രാഹുൽ ഗാന്ധി. വയനാട്ടിൽ നിന്ന് മത്സരിച്ചാൽ ഉത്തരേന്ത്യയിൽനിന്നും തോറ്റോടിയെന്ന ആക്ഷേപമുണ്ടാകുമെന്നു രാഹുൽഗാന്ധി മുതിർന്ന കൊണ്ഗ്രെസ്സ് നേതാക്കളോട് അഭിപ്രായപ്പെട്ടു. മാത്രമല്ല വായനായാട്ടിൽ മത്സരിക്കുമ്പോൾ മുസ്‌ലിം ലീഗുമായിച്ചുചേർന്നാണ് മത്സരിക്കേണ്ടിവരിക. ഒരു മുസ്‌ലിം വർഗ്ഗീയപ്പാർട്ടിയുമായുള്ള ബാന്ധവം ദേശീയതലത്തിൽ ബി ജെ പി കോൺഗ്രെസ്സിനെതിരായ ഒരു പ്രചാരണായുധമാക്കുമെന്നും രാഹുൽ ഗാന്ധി ഭയപ്പെടുന്നു. അങ്ങനെവന്നാൽ ഹിന്ദു വോട്ടിനു ശോഷണമുണ്ടാവുമെന്നും ദേശീയതലത്തിൽ കോൺഗ്രസിന് വൻ തിരിച്ചടിയുണ്ടാവുമെന്നും രാഹുൽ വിലയിരുത്തി.
വയനാട്ടിലേക്ക് രാഹുൽ ഗാന്ധി നിയോഗിച്ച പൊളിറ്റിക്കൽ സ്പൈ വർക് റ്റീം കൊടുത്ത റിപ്പോർട് കോൺഗ്രസിന് ആശാവഹമല്ല. തീർത്തും പൊളിറ്റിക്കലായി ചിന്തിക്കുന്ന വോട്ടർമാരുള്ള മണ്ഡലമാണ് വായനാടെന്നാണ് റിപ്പോർട്ടിലെ ഉള്ളടക്കം. രാഹുൽ ഗാന്ധി മത്സരിക്കില്ളെന്ന വിവരം പുറത്തുവരുന്നതോടെ ഉമ്മൻ ചാണ്ടിയുടെ നെത്ര്വത്വത്തിലുള്ള എ ഗ്രൂപ്പ് വീണ്ടും വിജയത്തിലേക്ക് വരികയാണ്. ടി സിദ്ദിഖ് സ്ഥാനാര്ഥിയായിവന്നാൽ ഐ ഗ്രൂപ് അംഗീകരിക്കില്ലയെന്നതും വയനാടിനെ സംബന്ധിച്ച് പ്രശ്നഭരിതമായ വസ്തുതയാണ്.