ബി.ജെ.പി മുന്നണി വിടുമെന്ന് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ്.

ന്യൂ ഡൽഹി: 24 മണിക്കൂറിനുള്ളില്‍ സീറ്റ് പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി മുന്നണി വിടുമെന്ന് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് ഓംപ്രകാശ് രജ്ഭര്‍. അപ്‌നാ ദളുമായി സീറ്റ് ധാരണ വരെ നടത്തിയിട്ടും തങ്ങളെ ഇരുട്ടിൽ നിർത്തിയിരിക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾക്കു മുന്നിൽ കോൺഗ്രസ് ഉൾപ്പടെയുള്ള സാധ്യതകളുണ്ട് അദ്ദേഹം കൂട്ടിച്ചെർത്തു,

ചന്ദൗളി, ഘോസി, അംബേദ്ക്കര്‍ നഗര്‍, ജൗന്‍പൂര്‍ എന്നീ സീറ്റുകള്‍ക്ക് പുറമെ മച്ച്‌ലി ഷെഹറോ ലാല്‍ ഗഞ്ചോ വേണമെന്നാണ് സുഹേല്‍ ദേവ് ഭാരതീയ സമാജിന്റെ ആവശ്യം.അമിത് ഷായുമായും തങ്ങൾ കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. തങ്ങളെ അടിമകളാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും എന്നാല്‍ അടിമയാവാന്‍ പാര്‍ട്ടിയെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

26-Mar-2019