ഐ പി എൽ വേദിയിലും തിരഞ്ഞെടുപ്പ് ചൂട് .
അഡ്മിൻ
ജയ്‌പൂർ: മോദിക്കെതിരായി ഐ.പി.എല്‍ വേദിയിൽ മുദ്രാവാക്യം. രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിൽ തിങ്കളാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം.പഞ്ചാബിന്റെ ബാറ്റിങ് സമയത്ത് പത്തോൻപതാം ഓവറില്‍ ജയദേവ് ഉനദ്കത് പന്തെറിയാന്‍ പോകുമ്പോഴാണ് ചൗക്കിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം ഉയർന്നു കേട്ടത്. കമന്റേറ്റര്‍ സംസാരിക്കുന്നതിനിടയിലും മുദ്രാവാക്യം വ്യക്തമായിത്തന്നെ കേൾക്കാമായിരുന്നു. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് ദേഹത്ത് ചായമടിച്ച് ആളുകൾ നിരന്നുനിന്നിരുന്നു.
കോൺഗ്രസിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളിലൊന്നാണ് ‘ചൗക്കീദാര്‍ ചോര്‍ ഹേ’. ഇതിനെ പ്രതിരോധിക്കാനായി ‘മേം ഭീ ചൗക്കീദാര്‍’ മുദ്രാവാക്യം ഉയര്‍ത്തിയാണ് മോദി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
27-Mar-2019
ന്യൂസ് മുന്‍ലക്കങ്ങളില്‍
More