മലക്കം മറിഞ്ഞ് ഉമ്മന്‍ചാണ്ടി.

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന പ്രസ്താവനയിൽനിന്നു മലക്കം മറിഞ്ഞു ഉമ്മൻ‌ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് പുതിയ പ്രസ്താവന. രാഹുൽജി കേരളത്തിൽനിന്ന് മത്സരിക്കണമെന്ന ആഗ്രഹം മാത്രമാണ് താൻ പ്രകടിപ്പിച്ചത്, എന്നാൽ ഇതിനു അനുകൂല സൂചന പോലും രാഹുൽജി നൽകിയില്ല. അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും അദ്ദേഹം  മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍   കേരളത്തില്‍ വന്ന് മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് താൻ ചെയ്തത് ചെയ്തത്,  അദ്ദേഹം കൂട്ടിച്ചേർത്തു.


വയനാട് സീറ്റിനെ സംബന്ധിച്ച തീരുമാനം ഇനി വൈകില്ലെന്നും ഹൈക്കമാൻഡ് പെട്ടെന്നുതന്നെ തീരുമാനമെടുക്കും,  രാഹുല്‍ ജി കേരളത്തില്‍ നിന്നും മത്സരിക്കുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷഎന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

28-Mar-2019