ബി ജെ പി കോടികൾ വാഗ്ദാനം ചെയ്തു.

ബെംഗളൂരു: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനായി നേതാക്കൾ എച്ച്.ഡി കുമാരസ്വാമിക്ക് പണം വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച്.ഡി ദേവഗൗഡ. രണ്ടായിരത്തിപ്പതിനെട്ടിലെ കര്‍ണാടക അസംബ്ലി തെരഞ്ഞടുപ്പിന് മുന്‍പായിരുന്നു ശ്രമം. തെരെഞ്ഞെടുപ്പിനു മുൻപേ മുംബൈയിലെത്താന്‍ ചില ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് പാർട്ടിക്ക് വേണ്ടി വരുന്ന തുകയും ഒപ്പം വലിയൊരു തുക വേറെയും ബി ജെ പി ഓഫർ നൽകിയിരുന്നു. തനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നെന്നും , തന്റെ സമ്മതത്തോടെ കുമാരസ്വാമി ഉറച്ച തീരുമാനാമെടുക്കുകയായിരുന്നെന്നും, ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്നും , അച്ഛന്റെ താത്പര്യത്തിനും ജനങ്ങളുടെ താത്പര്യത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്നും അവന്‍ ബി.ജെ.പി നേതാക്കളെ അറിയിക്കുകയായിരുന്നു ദേവഗൗഡ പറഞ്ഞു.


ജനതാദള്‍ നേതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റ് വ്യാപക റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് എച്ച്.ഡി ദേവഗൗഡ ബി.ജെ.പി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. രണ്ടുവർഷം മുന്നേ അമിത് ഷാ താനുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നു എന്നാൽ താത്പര്യമില്ലെന്ന് പറഞ്ഞ് അന്ന് അത് ഒഴിവാക്കുകയായിരുന്നെന്നും ദേവഗൗഡ പറഞ്ഞു. അത്തരമൊരു കൂടിക്കാഴ്ച ഒരിക്കലും നടക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു താന്‍ അന്ന് ആ കൂടിക്കാഴ്ച ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആ പക തീർക്കുന്നതിനാണ് വ്യാപകമായി റെയ്‌ഡുമായി തങ്ങളെ ഉപദ്രവിക്കാൻ ബി ജെ പി ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

29-Mar-2019