ന്യൂ ഡൽഹി: സബ്‌കാ സാഥ് സബ്‌കാ വികാസ് എന്നത് രണ്ടായിരത്തി ഇരുപത്തിരണ്ടോടെ ചെയ്തു കാണിക്കും , മുസ്ലിങ്ങൾക്കുവേണ്ടി ഹിന്ദുക്കൾക്ക് വേണ്ടി അങ്ങനെ തരം തിരിച്ചല്ല , രാജ്യത്തെ എല്ലാ ജനങ്ങൾക്കും വേണ്ടി എല്ലാം ചെയ്യണം , ഇത് രണ്ടായിരത്തി ഇരുപത്തിരണ്ടോടെ ചെയ്തു കാണിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടായിരത്തി ഇരുപത്തിരണ്ടോടെ രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതി പൂര്‍ത്തീകരിക്കുമെന്നും എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
ബി ജെ പി ഭരണത്തിൽ മുസ്ലിങ്ങൾക്ക് വിശ്വാസമില്ലേ എന്ന ചോദ്യത്തിന് തന്റെ സർക്കാരിൽ മതമില്ലായെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സബ്‌കാ സാത് സബ്‌കാ വികാസ് എന്നതാണ് തന്റെ മുദ്രാവാക്യം, ഹിന്ദു മുസ്ലിം വ്യത്യാസമില്ലാതെ രണ്ടായിരത്തി ഇരുപത്തിരണ്ടോടെ എല്ലാവര്‍ക്കും വൈദ്യുതി ലഭിക്കും. മുസ്‌ലിംങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളർത്തുന്നവരുടെ ലക്‌ഷ്യം വോട്ടു ബാങ്കാണ്. സ്വന്തം പ്രകടന പത്രികയിൽ വിഘടന വാദികളുടെ ഭാഷയില്‍ സംസാരിച്ച കോണ്‍ഗ്രസ് സൈന്യത്തെ അപമാനിച്ചെന്നും നരേന്ദ്ര മോദി ആരോപിച്ചു. രാമ ക്ഷേത്രം ഈ രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമാണ്, തന്റെ മാത്രം ആഗ്രഹമല്ല എന്നാൽ ഇപ്പോള്‍ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുക മാത്രമാണ് ചെയ്യാന്‍ കഴിയുക. എന്നും മോദി കൂട്ടിച്ചെർത്തു. നീരവ് മോദിയെപ്പോലുള്ളവർ ജെയിലിൽക്കിടക്കുന്നതുംതന്റെ സർക്കാരിന്റെ ശ്രമങ്ങൾ കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു