ന്യൂഡൽഹി: കോണ്‍ഗ്രസ് എം.പി സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ വീഡിയോ ഡബ്ബ് ചെയ്തതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ടി.വി9 എഡിറ്റര്‍ വിനോദ്. കാപ്രി. ആരോപണം അടിസ്ഥാനരഹിതമാണ്, ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഏതുതരം അന്വേഷണത്തെയും നേരിടാനും ഒരുക്കമാണ്. നേരത്തെ അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്ന തന്റെ വീഡിയോ ഡബ്ബ് ചെയ്തതാണെന്ന വാദവുമായി കോണ്‍ഗ്രസ് എം.പി സ്ഥാനാര്‍ത്ഥി എം കെ രാഘവൻ രംഗത്തുവന്നിരുന്നു. സ്റ്റിങ്ങ് ഓപ്പറേഷനു പിന്നില്‍ സി.പി.ഐ.എം അല്ല, ദൃശ്യങ്ങള്‍ കേന്ദ്ര ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിക്കും (സി.എഫ്.എസ്.എല്‍) തെരഞ്ഞെടുപ്പ് കമ്മീഷനും അയച്ചു കൊടുക്കാമെന്നും കാപ്രി പറഞ്ഞു.
ഒളിക്യാമറയില്‍ 5 കോടി രൂപ രാഘവന്‍ ആവശ്യപ്പെടുന്നതും ദല്‍ഹിയിലുള്ള സെക്രട്ടറിയുടെ കയ്യില്‍ പണമായി തന്നെ ഏല്‍പ്പിക്കണമെന്നും സെക്രട്ടറിയുടെ നമ്പര്‍ തരാമെന്നും പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാഘവന്റെ തെരഞ്ഞെടുപ്പ് ചെലവായി കമ്മീഷന് നല്‍കിയ കണക്കില്‍ കാണിച്ചത് 53 ലക്ഷം രൂപായായിരുന്നു , എന്നാൽ തനിക്ക് 20 കോടി രൂപ ചെലവായെന്നും കേരളത്തിലെ തെരഞ്ഞെടുപ്പില്‍ വലിയ ചിലവാണെന്നുമാണ് രാഘവന്‍ ഒളിക്ക്യാമറയിൽ പറയുന്നത്.