തെലങ്കാന ബി.ജെ.പി ഓഫീസിൽ നിന്നും 8 കോടി രൂപ പിടിച്ചെടുത്തു.

തെലുങ്കാന: ബി ജെ പി യുടെ തെലുങ്കാന ഓഫീസ്സിലേക്കു കൊണ്ട് വന്ന  8 കോടി രൂപ പിടിച്ചെടുത്തു. നാരായണഗുണ്ട നഗറില്‍ വെച്ച് അറസ്റ്റിലായ രണ്ടുപേരിൽനിന്നു  രണ്ടു കോടി രൂപ പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ  കൂടുതൽ ചോദ്യം ചെയ്യലിൽ ബി.ജെ.പി ഓഫീസ് അസിസ്റ്റന്റ് എന്‍. ഗോപിയാണ് തുക തങ്ങളെ  ഏൽപ്പിച്ചതെന്നു ഇവർ മൊഴിനൽകി. 

കുറച്ചു പണം ബാങ്കിലും ഉണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ബാങ്കിലെത്തി നടത്തിയ അന്വേഷണത്തിൽ മതിയായ രേഖകൾ ഇല്ലാതെ ആര് കോടി രൂപയുമായി ഗോപിയെയും അയാളുടെ നാല് അനുയായിയാളെയും പിടികൂടുകയായിരുന്നു. അവശ്യ രേഖകളില്ലാതെയാണ് പണം പിൻവലിച്ചെതെന്നു കണ്ടെത്തിയിട്ടുണ്ട്. 

10-Apr-2019