രാജ്യത്ത് പലയിടത്തും വോട്ടെടുപ്പ് തടസ്സപ്പെട്ടു.

ന്യൂ ഡൽഹി: ഇലക്ട്രോണിക് വോട്ടിങ്ങ്  മെഷീന്‍ തകരാറ് കാരണം  രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വോട്ടെടുപ്പ് തടസപ്പെട്ടു. കൂടുതൽ തകരാറുകൾ രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലാണ് .ഉത്തര്‍പ്രദേശ് , ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും വോട്ടെടുപ്പ് തടസപ്പെട്ടിട്ടുണ്ട്. വിശാഖപട്ടണത്തില്‍ മാത്രം 30 ഓളം പോളിങ് സ്റ്റേഷനുകളിൽ ഇ.വി.എം തകരാറു റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്, വോട്ടെടുപ്പ് തടസപ്പെട്ടത് വോട്ടര്‍മാരെ രോഷാകുലരാക്കിയിട്ടുണ്ട്. ആന്ധ്രയിലെ അനന്ദ്പൂർ ജില്ലയിലെഗ്യൂട്ടി നിയമസഭാ സീറ്റിലെ ജനസേന സ്ഥാനാര്‍ത്ഥി മധുസൂദനന്‍ ഗുപ്ത വോട്ടിങ് യന്ത്രം തകരാറിലായതില്‍ പ്രതിഷേധിച്ച് വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു. അദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തു.


ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബൂത്ത് നമ്പര്‍ എഴുപത്തിയഞ്ച് , ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ നൂറ്റിയൻപത്താറാം നമ്പര്‍ പോളിംഗ്   ബൂത്ത് , ബീഹാറില്‍ ജാമുയി ലോക്‌സഭാ സീറ്റിലെ 204-205 ബൂത്തുകൾ , ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ ആര്യ ഇന്റര്‍ കോളജില്‍ സജ്ജീകരിച്ച പോളിംഗ്‌ ബൂത്ത് എന്നിവിടങ്ങളിലും  ഇ.വി.എം തകരാറു മൂലം വോട്ടെടുപ്പ് വൈകി. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

 

 

11-Apr-2019