എ ഐ എ ഡി എം കെ പൂർണ്ണമായും ബിജെപി യുടെ നിയന്ത്രണത്തിൽ.

ചെന്നൈ: എ ഐ എ ഡി എം കെ യുടെ നിയന്ത്രണം പൂർണ്ണമായും ബിജെപി ഏറ്റെടുത്തെന്നു ഡി എം കെ നേതാവ് കനിമൊഴി. യാതൊരുവിധ അടിസ്ഥാനകരണങ്ങളുമില്ലാതെ പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ നിരന്തരം റൈഡുകൾ നടത്തുകയാണ് ഗെവേണ്മെന്റ്. തങ്ങളെ നിരന്തരമായി ശല്യം ചെയ്തു ബുദ്ധിമുട്ടിക്കുക എന്നതിനപ്പുറം ഈ റൈഡുകൊണ്ട് അവർ മറ്റൊന്നും ഉദ്ദേശിക്കുന്നില്ല , എന്നാൽ തങ്ങൾ ഭയപ്പെട്ട്ട് പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ലന്നും അവർ പറഞ്ഞു. അല്‍വാര്‍പേട്ടില്‍ വോട്ടു ചെയ്യാനെത്തിയ കനിമൊഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.


കനിമൊഴിയുടെയും ഡി എം കെ സ്റ്റേറ്റ് സെക്രട്ടറി ഗീത ജീവന്റെയും വീടുകളിൽ കഴിഞ്ഞ ദിവസം ഐ ടി ഡിപ്പാർട്ട്മെന്റ് റൈഡുകൾ നടത്തിയിരുന്നു. ബി ജെ പി ക്ക് തങ്ങളെ ഭയപ്പെടുത്താൻ കഴിയില്ലെന്നും തൂത്തുക്കുടിയിൽ ഇലക്ഷൻ തടസ്സപ്പെടുത്താൻ അവർ ശ്രമിച്ചിട്ട് നടന്നില്ലെന്നും അവർ പറഞ്ഞു. കനിമൊഴിയുടെ സഹോദരനും ഡി എം കെ ചീഫ് സ്റ്റാലിനും ഐ റ്റി ടിപ്പപ്പാർട്ടുമെന്റിന്റെ റൈഡുകളെ നിശിതമായി വിമർശിച്ചു. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

18-Apr-2019