സർക്കാർ ഇതുവരെ വസ്തുതകൾ മാത്രമാണ് പറഞ്ഞിട്ടുള്ളത്: മന്ത്രി എം.ബി രാജേഷ്
അഡ്മിൻ
പാർലമെന്റിൽ അടുത്തിടെ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക് ലഭിച്ച അഭിനന്ദനം വലിയ നേട്ടമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പദ്ധതിയെ തുടക്കം മുതൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തവർക്കുള്ള ശക്തമായ മറുപടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ പ്രശംസയെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസും ബിജെപിയും പദ്ധതിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും, വസ്തുതകൾ വസ്തുതകളായി തന്നെ കാണണമെന്നും നല്ല പ്രവർത്തനങ്ങളെ തള്ളിക്കളയരുതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഈ നേട്ടത്തെക്കുറിച്ച് മാധ്യമങ്ങൾ വേണ്ടത്ര ചർച്ച നടത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാർ ഇതുവരെ വസ്തുതകൾ മാത്രമാണ് അവതരിപ്പിച്ചതെന്നും, അതിദാരിദ്ര്യ മുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പദ്ധതിക്കെതിരെ തുടക്കം മുതൽ കോൺഗ്രസ് നിലകൊണ്ടുവെന്നും മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.