സി ജെ റോയിയുടെ മരണം; സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

പ്രമുഖ സി ജെ റോയിയുടെ മരണത്തിൽ കേന്ദ്ര ഏജൻസികളുടെ സമ്മർദം സംശയിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം.
മരിച്ചതിനു ശേഷവും റെയ്‌ഡ്‌ തുടർന്ന് എന്ന് പറയുന്നു. മനുഷ്വത്വപരമായ ഒരു നിലപാട് സ്വീകരിക്കാൻ എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് ആവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു .

ഈ രീതിയിലുള്ള അവസ്ഥ ഉണ്ടായത് എന്തുകൊണ്ടെന്നു പരിശോധിക്കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. അതേസമയം, സി ജെ റോയിയുടെ ആത്മഹത്യയിൽ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പൊലീസ്.

കേരളത്തിൽ നിന്നുള്ള ആദായനികുതി വകുപ്പ് (ഐടി) ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ, കൊച്ചിയിൽ നിന്നെത്തിയ ഐടി സംഘത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.

31-Jan-2026