നിയമസഭയിൽ സ്പീക്കറുടെ ഡയസിലേക്ക് കയറി പ്രതിപക്ഷ പ്രതിഷേധം
അഡ്മിൻ
നിയമസഭയിൽ സ്പീക്കറുടെ ഡയസിലേക്ക് കയറി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സ്പീക്കർ എ.എൻ ഷംസീർ. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ലെന്നും ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നത് പോലെയുള്ള പ്രവൃത്തികളാണ് സഭയ്ക്കുള്ളിൽ കണ്ടതെന്നും ഇതിനെ ഒരുകാലത്തും അംഗീകരിക്കാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് സഭയെ സംഘർഷഭരിതമാക്കിയത്. ഇന്നലെ സഭാനടപടികൾക്കിടെ എം.എൽ.എമാരായ അൻവർ സാദത്തും മാത്യു കുഴൽനാടനും സ്പീക്കറുടെ ഡയസിലേക്ക് കയറി പ്രതിഷേധിച്ചിരുന്നു. സ്പീക്കറുടെ മുഖത്തിന് നേരെ ബാനറുകൾ ഉയർത്തുകയും ഭരണ-പ്രതിപക്ഷ അംഗങ്ങൾ മുഖാമുഖം നിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെ സഭ സ്തംഭിച്ചു.
ശബരിമല വിഷയം ചർച്ച ചെയ്യാൻ സർക്കാരിന് മടിയില്ലെന്നും സ്വർണക്കൊള്ളയിൽ ഭരണപക്ഷം ചർച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം അതിൽ നിന്ന് ഒളിച്ചോടുകയാണെന്നും സ്പീക്കർ കുറ്റപ്പെടുത്തി.