മോദിയോട് തോൽക്കുമെന്ന് ഭീതി. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ല.

ബി ജെ പിക്ക് മുന്നില്‍ തലകുനിച്ച് കോണ്‍ഗ്രസ്. വാരാണസിയില്‍ നരേന്ദ്രമോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ല. ദയനീയമായി പരാജയപ്പെടുമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കെത്തിയത്. വാരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അജയ് റായ് മത്സരിക്കും.

നരേന്ദ്രമോദിക്കെതിരെ പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് രാജ്യത്താകമാനം വലിയ ഗീര്‍വാണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ച് നടന്നത്. എന്നാല്‍, കാര്യത്തോടടുത്തപ്പോള്‍ പിന്‍മാറി ഓടുന്ന നിലപാടാണ് കൈക്കൈാണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാനൊരുക്കമെന്ന് പ്രിയങ്ക പലവട്ടം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രശ്‌നമല്ലെന്നായിരുന്നു പ്രിയങ്കയുടെ ആദ്യത്തെ നിലപാട്. എന്നാല്‍, പ്രിയങ്ക മോദിയോട് മത്സരിച്ച് തോല്‍ക്കുന്നത് വലിയ പേരുദോഷമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

എസ് പി ബി എസ് പി സഖ്യം വാരാണസിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മരുമകളായ ശാലിനി യാദവിനെയാണ് അവര്‍ സ്ഥാനാര്‍ഥിയാക്കിയത്. സഖ്യത്തിനുള്ള ധൈര്യം പോലും പ്രിയങ്കയ്ക്കില്ലേ എന്ന ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് ക്യാമ്പ് നിശബ്ദമാണ്. യു പിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രിയങ്ക നരേന്ദ്രമോദിയെ ശക്തമായി വിമര്‍ശിക്കുമ്പോഴും വാരാണസിയില്‍ കോണ്‍ഗ്രസ് ബി ജെ പിയെ ഭയക്കുന്നു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

25-Apr-2019