കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്. 10 തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ്, ഓട്ടോ സര്‍വീസ് ഉണ്ടാകില്ല. വിദ്യാര്‍ഥികള്‍ കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കലാലയങ്ങളും അടഞ്ഞുകിടക്കും. കേരളം ശരിക്കും സ്തംഭിക്കുമെന്നാണ് കരുതുന്നത്.

30 കോടി തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമാകുമെന്ന് സമരക്കാര്‍ പറഞ്ഞു. തൊഴിലാളി വിരുദ്ധം, കര്‍ഷക വിരുദ്ധം, കോര്‍പറേറ്റ് അനുകൂലം ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം എന്ന് തൊഴിലാളി സംഘടനകള്‍ വിമര്‍ശിച്ചു. രാജ്യത്തെ 600 ജില്ലകളെ സമരം ബാധിക്കുമെന്ന് അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ പറഞ്ഞു.

10-Feb-2026