കേന്ദ്രസർക്കാരിൻ്റെ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്ക് ഒരു താക്കീത്: എളമരം കരീം
അഡ്മിൻ
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്ക് ഒരു ശക്തമായ താക്കീതാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം വ്യക്തമാക്കി. ലേബർ കോഡുകൾ പൂർണമായി പിൻവലിക്കണമെന്നതാണ് പ്രധാന ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പണിമുടക്കിനെ കോൺഗ്രസ് അപമാനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
വിഡി സതീശനും യുഡിഎഫ് നേതാക്കളും നടത്തിയ ജാഥ മാറ്റിവെക്കേണ്ടതായിരുന്നു. കോൺഗ്രസ് മുൻപ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും ദേശീയതലത്തിൽ സംയുക്തമായി സമരം നടത്താനാണ് തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേരളത്തിലെ കോൺഗ്രസ് ഐ.എൻ.ടി.യു.സി.യെ സമരത്തിൽ നിന്ന് വിലക്കിയതായും അദ്ദേഹം ആരോപിച്ചു.
സി.ഐ.ടി.യുവിന്റെയും വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് സമ്പൂർണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് രാത്രി 12 മുതൽ തന്നെ കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നിർത്തിയിരുന്നു. കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. മുഴുവൻ ജനങ്ങളും പണിമുടക്കിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കാഴ്ചകളാണെന്ന് അദ്ദേഹം വ്യക്തമാക്കി.