എല്‍ ഡി എഫിനെയും സിപിഐ എംനെയും പ്രതിരോധത്തിലാക്കുന്ന രീതിയില്‍ ഏകപക്ഷീയമായി കള്ളവോട്ട് ആരോപണം പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടാനായി മാധ്യമപ്രവര്‍ത്തകരെ വിലക്കെടുത്തുവെന്ന് സൂചനകള്‍. യു ഡി എഫിന് കേരളത്തില്‍ വന്‍ പരാജയം സംഭവിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കിയ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ് ചില മാധ്യമ പ്രവര്‍ത്തകരെ വിലക്കെടുത്ത് ഏകപക്ഷീയമായ വാര്‍ത്തകളും ദൃശ്യങ്ങളും വെച്ച് പൊതുബോധം സിപിഐ എംന് എതിരാക്കി മാറ്റുന്നത്.
എല്‍ ഡി എഫ് മികച്ച വിജയം നേടിയാലും അത് കള്ളവോട്ട് കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാനാണ് ഈ വിവാദം കൊഴുപ്പിക്കുന്നത്. തോല്‍ക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിലെ യു ഡി എഫ് നേതൃത്വങ്ങള്‍ക്കെല്ലാം എല്‍ ഡി എഫിനെതിരെ കള്ളവോട്ടാരോപണം ഉന്നയിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു ഡി എഫുകാരുമായി ധാരണയിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ അത് മികച്ച രീതിയില്‍ വാര്‍ത്തയാക്കി മാറ്റുകയും നിരന്തരം ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പൊതുബോധമാക്കി മാറ്റുകയും ചെയ്യണം എന്നതാണ് പദ്ധതി.
എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിച്ചിട്ടും കേരളത്തില്‍ യു ഡി എഫും കോണ്‍ഗ്രസും ദയനീയമായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാനായാണ് കള്ളവോട്ടാരോപണം വിവാദമാക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നത്. അതേസമയം യു ഡി എഫ് നേതാക്കള്‍ പോളിംഗ് ബൂത്ത് പിടിച്ചെടുക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ദൃശ്യമാധ്യമങ്ങളും പത്ര മാധ്യമങ്ങളും അവ ചര്‍ച്ചയാക്കാന്‍ തയ്യാറാവാത്തത് ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. ഇതിലൂടെ വെളിവാകുന്നത് കള്ളവോട്ട് വിവാദത്തിന് പിന്നിലെ വന്‍ ഗൂഡാലോചനയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.