'കേരളാ സ്റ്റോറി 2'വിനെതിരെ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി
അഡ്മിൻ
'കേരളാ സ്റ്റോറി 2'വിനെതിരെ വിമർശനമുന്നയിച്ച് മന്ത്രി വി. ശിവൻകുട്ടി. 'കേരള സ്റ്റോറി 2'ൻ്റെ ട്രെയ്‌ലറിലൂടെ കേരളത്തെ ആക്ഷേപിക്കുകയാണ് എന്നും മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ് സിനിമയെന്നും മന്ത്രി വിമർശിച്ചു.
കേരളത്തിലെ ന്യൂനപക്ഷത്തെ അപമാനിക്കാൻ ശ്രമിച്ചാൽ ഒരുകാരണവശാലും അത് അനുവദിച്ച് കൊടുക്കാൻ പോകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ അങ്ങേയറ്റം അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിൻ്റെ യഥാർഥ മുഖം കാണിക്കാൻ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് ധൈര്യക്കുറവുണ്ട് എന്നും ശിവൻകുട്ടി വിമർശിച്ചു. ട്രെയിലർ കണ്ടപ്പോൾ തന്നെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമെന്ന് മനസിലായി. കഴിഞ്ഞ പത്ത് വർഷമായി ഒരൊറ്റ വർഗീയ സംഘർഷവും ഉണ്ടാകാത്ത നാടാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.