ബിജെപിക്കെതിരെ വീണ്ടും കുതിരക്കച്ചവട ആരോപണം; ഇത്തവണ ആരോപണം ഉന്നയിച്ചത് ആംആദ്മി പാർട്ടി
അഡ്മിൻ
കർണാടകത്തിനും പശ്ചിമ ബംഗാളിനും പിന്നാലെ ബിജെപിക്കെതിരെ വീണ്ടും കുതിരക്കച്ചവട ആരോപണം. ഇത്തവണ ആംആദ്മി പാർട്ടിയാണ് ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ആം ആദ്മിയുടെ ഡൽഹി എംഎൽഎമാർക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്തെന്ന് എഎപി നേതാവും ഡൽഹി ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ആരോപിച്ചത്.
മുൻപും ബിജെപി ഇത്തരം ശ്രമങ്ങൾ നടത്തിയിരുന്നു. അന്ന് ജനങ്ങൾ അവർക്ക് കൃത്യമായ മറുപടി നൽകി. ഇത്തവണയും സമാനമായത് സംഭവിക്കുമെന്നും സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ സിസോദിയയുടെ ആരോപണങ്ങൾ തള്ളി ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ബോധ്യമായതോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എഎപി ശ്രമിക്കുന്നതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു
02-May-2019
ന്യൂസ് മുന്‍ലക്കങ്ങളില്‍
More