കുത്തകവൽക്കരണത്തിൻ്റെ കൂടിയായി മാധ്യമങ്ങൾ ഇന്ന് മാറി: എം സ്വരാജ്
അഡ്മിൻ
തിരുവനന്തപുരത്ത് നടക്കുന്ന കേരള പഠന കോണ്‍ഗ്രസില്‍ സംസാരിക്കവെ എം സ്വരാജ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കുത്തകകളാണെന്ന് വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തനത്തിന് ആവേശകരമായൊരു ഭൂതകാലമുണ്ടെന്നും, മനുഷ്യന്റെ നാവായി പ്രവര്‍ത്തിച്ച മഹത്തായ ചരിത്രം മാധ്യമങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാറ്റത്തിനുള്ള വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് മാധ്യമപ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ അടിച്ചമര്‍ത്തലുകളും നിയന്ത്രണങ്ങളും നേരിട്ട ചരിത്രമാണ് പുലർത്തുന്നതെന്ന് എം സ്വരാജ് വ്യക്തമാക്കി. തടവിലാക്കപ്പെട്ട പത്രാധിപന്മാരുടെയും അടിച്ചമര്‍ത്തപ്പെട്ട ശബ്ദങ്ങളുടെയും ചരിത്രം കൂടിയാണ് മാധ്യമരംഗത്തിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ കുത്തകവല്‍ക്കരണത്തിന്റെ പിടിയിലായിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അമേരിക്കയില്‍ ആറ് വലിയ കമ്പനികളാണ് പ്രധാന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതെന്നും, മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടതുപക്ഷ വിരുദ്ധ മനോഭാവം ശക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
രണ്ടുദിവസം നീണ്ടുനിന്ന കേരള പഠന കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ഉദ്ഘാടനവും സമാപന സമ്മേളനങ്ങളും കൂടാതെ നാല് സിംപോസിയങ്ങളും പഠന കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുകയാണ്.