രാജ്യത്തിനാകെ വികസന മാതൃകയാണ് കേരളം തീർക്കുന്നത്; മുഖ്യമന്ത്രി

പരിസ്ഥിതിയെ മുന്‍നിര്‍ത്തിയുള്ള വികസന പദ്ധതികളാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിനാകെ മാതൃകയായ വികസന സമീപനമാണ് കേരളം രൂപപ്പെടുത്തുന്നതെന്നും, ഭാവി തലമുറയ്ക്കായി പ്രകൃതിയെയും പ്രകൃതിസമ്പത്തിനെയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഹരിത കേരള മിഷൻ രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിത കേരളം ദേശീയ പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹരിത കേരള മിഷൻ രാജ്യത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, ജലമലിനീകരണം തുടങ്ങിയവ ലോകം നേരിടുന്ന ഗുരുതര വെല്ലുവിളികളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരവധി ഇടപെടലുകൾ നടക്കുകയാണെന്നും, ഇന്ത്യയിലും ഇത് വലിയ പ്രശ്നമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും സീറോ കാർബൺ ഡിവിഷൻ എന്ന നിലയിലേക്ക് സംസ്ഥാനത്തെ എത്തിക്കണമെന്നുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

23-Feb-2026