പിഎസ്‌‌സി പരീക്ഷ; അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ് ആക്കി ഉയർത്തി സംസ്ഥാന സർക്കാർ

പിഎസ്‌‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ് ആക്കി ഉയർത്തി കേരള സർക്കാർ. നിലവിൽ 36വയസ് ആയിരുന്നു ജനറൽ കാറ്റഗറിയിൽ ഉള്ളവർക്ക് അപേക്ഷിക്കാനുള്ള പ്രായം. ഇത് 40 വയസാക്കിയാണ് ഉയർത്തിയത്.

എസ്‌സി-എസ്‌ടി വിഭാഗത്തിന് 39 വയസാണ് നിലവിലെ പ്രായപരിധി. ഇത് 45 വയസാക്കിയിട്ടുണ്ട്. പുതിയ തീരുമാനം എല്ലാ തസ്തികകൾക്കും ബാധകമാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാർ ജനകീയ തീരുമാനം പുറത്തുവിട്ടത്.

24-Feb-2026