കെവിന്റെത് 'ദുരഭിമാനക്കൊല' തന്നെ; കൊന്നത് പിതാവും ജ്യേഷ്ഠനും: നീനു

കെവിൻ വധക്കേസിലെ മുഖ്യസാക്ഷിയായ നീനുവിന്റെ നിർണ്ണായക മൊഴി കോടതി രേഖപ്പെടുത്തി. തന്റെ പിതാവും ജ്യേഷ്ഠനുമാണ് കെവിനെ കൊന്നതെന്നു നീനു കോടതിയിൽ പറഞ്ഞു. കെവിനെ വിവാഹം കഴിച്ചാൽ അഭിമാനക്ഷതമുണ്ടാകുമെന്ന് തന്റെ പിതാവും ജ്യേഷ്ഠനും കരുതിയതായും, കെവിന്റെ ജാതിയാണു പ്രശ്‌നമായതെന്നും നീനു കോടതിയിൽ പറഞ്ഞു. കെവിന്റെ വീട്ടിൽ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവരെ സംരക്ഷിക്കുമെന്നും നീനു കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മൊഴി നൽകി.

കൂടാതെ ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ അന്ന് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നീനു കോടതിയിൽ മൊഴി നൽകി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നു തന്നെ ബലമായി കൊണ്ടു പോകാൻ ശ്രമിച്ചുവെന്നും, ഗാന്ധിനഗർ സ്റ്റേഷനിൽ എസ്ഐ കെവിന്റെ കഴുത്തിനു പിടിച്ചു തള്ളിയെന്നും നീനു കോടതിയെ അറിയിച്ചു. മാത്രമല്ല പി​താ​വി​നൊ​പ്പം പോ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം പോ​കു​ന്നു​വെ​ന്ന് എ​ഴു​തി വാ​ങ്ങി​യെ​ന്നും നീ​നു മൊ​ഴി ന​ൽ​കി.

കെ​വി​ൻ വ​ധ​ക്കേ​സി​ൽ നീ​നു​വി​ന്‍റെ വി​സ്താ​രം കോ​ട്ട​യ​ത്തെ കോ​ട​തി​യി​ൽ തു​ട​രു​ക​യാ​ണ്. നീ​നു​വു​മാ​യു​ള്ള വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണു കെ​വി​നെ ഷാ​നു ചാ​ക്കോ​യും സം​ഘ​വും വീ​ട് ആ​ക്ര​മി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പി​റ്റേ ദി​വ​സം കെ​വി​ന്‍റെ മൃ​ത​ദേ​ഹം തെ​ൻ​മ​ല ചാ​ലി​യ​ക്ക​ര തോ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി. കേസിലെ ഒന്നാം പ്രതിയായ സാനു ചാക്കോയുടെ സഹോദരിയും അഞ്ചാം പ്രതിയായ ചാക്കോയുടെ മകളുമാണു നീനു

02-May-2019