മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ; മാർച്ച് 2 വരെ പൊതുപരിപാടികൾ ഒഴിവാക്കി

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരമാണ് ഡിസ്ചാർജ് ചെയ്തത്.

നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണെന്നും ഡോക്ടർമാർ നാല് ദിവസത്തെ പൂർണ്ണ വിശ്രമവും തുടർമരുന്നുകളും നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാകും തുടർന്നുള്ള ഫോളോ അപ്പ് ചികിത്സകൾ സ്വീകരിക്കുക.

28-Feb-2026