പെ​രു​മാ​റ്റ​ച്ച​ട്ടം ലംഘനം: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ നോ​ട്ടീ​സ്

പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ൽ‌ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. ബാ​ബ​റി​ന്‍റെ പി​ന്‍​ഗാ​മി പ്ര​സ്താ​വ​ന​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് നോ​ട്ടീ​സ് അ​യ​ച്ച​ത്. ഏ​പ്രി​ൽ 19ന് ​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സാം​ബ​ലി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ്ര​സം​ഗി​ക്കു​മ്പോ​ഴാ​ണ് യോ​ഗി വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

മ​ണ്ഡ​ല​ത്തി​ലെ എ​സ്പി സ്ഥാ​നാ​ര്‍​ഥി​യെ ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നു പ​രാ​മ​ർ​ശം. പ​രാ​തി​യി​ല്‍ 24 മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ മ​റു​പ​ടി ന​ല്‍​കാ​നാ​ണ് നി​ർ​ദേ​ശം. വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ത്തി​ൽ തെ​ര. ക​മ്മീ​ഷ​ന്‍റെ 72 മ​ണി​ക്കൂ​ര്‍ വി​ല​ക്ക് അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ത്.

03-May-2019