ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയെന്ന് ദ.കൊറിയ
അഡ്മിൻ
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ ആരോപണം ഉന്നയിച്ചു. ഹ്രസ്വദൂര മിസൈലുകളാണ് കിം ജോംഗ് ഉൻ പരീക്ഷിച്ചതെന്നാണ് ദ.കൊറിയ ആരോപണം ഉന്നയിച്ചത്. രാജ്യത്തിന്റെ കിഴക്കൻ പ്രദേശമായ ഹോഡോ മേഖലയിൽ നിന്നാണ് മിസൈലുകൾ പരീക്ഷിച്ചതെന്നാണ് ആരോപണം. ദ.കൊറിയൻ സൈനിക വിഭാഗങ്ങളുടെ തലവന്മാരാണ് സംയുക്ത പ്രസ്ഥാവനയിലൂടെ ആരോപണമുന്നയിച്ചത്.
70 മുതൽ 200 കിലോമീറ്റർ വരെ ദീരപരിധിയുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്നും ഉത്തരകൊറിയൻ സൈനിക മേധാവിമാർ പറഞ്ഞത്. ഇനി മുതൽ ഭൂഖണ്ഡാന്തര മിസൈലുകൾ പരീക്ഷിക്കില്ലെന്ന് കിം ജോംഗ് ഉൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനു സേഷവും ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നു. ഉത്തരകൊറിയയുടെ പ്രധാന ആണവായുധ പരീക്ഷണ മേഖലയുടെ സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നായിരുന്നു ഇക്കാര്യം വ്യക്തമായിരുന്നത്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള ആദ്യ മിസൈൽ പരീക്ഷണമാണ് ഇതെന്നാണ് വിവരം. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഫലം കാണാത്തതിനെ തുടർന്നാണ് വീണ്ടും ദക്ഷിണ കൊറിയ ആയുധ പരീക്ഷണം പുനരാരംഭിച്ചത് എന്നാണ് ദക്ഷിണകൊറിയൻ സൈനിക വിദഗ്ദ്ധരുടെ അഭിപ്രായം.
04-May-2019
ന്യൂസ് മുന്‍ലക്കങ്ങളില്‍
More