ശ്രീലങ്കയില്‍ ചാവേറാക്രമണത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവര്‍ കേരളത്തിലും കശ്മീരിലും എത്തിയിരുന്നു: ലങ്കന്‍ സൈനിക മേധാവി
അഡ്മിൻ
ശ്രീലങ്കയില്‍ ഈസ്റ്ററ് ദിനത്തിൽ 250-ലേറെ പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവര്‍ കേരളത്തിലും കശ്മീരിലും എത്തിയിരുന്നുവെന്ന് ലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെ. ബിബിസിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആക്രമണത്തില്‍ പങ്കെടുത്തവരും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇന്ത്യയിലേക്കു പോയിട്ടുണ്ടെന്നാണ് കൈയിലുള്ള വിവരം. പരിശീലനത്തിനോ രാജ്യത്തിനു പുറത്തുള്ള മറ്റു സമാന സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കാം അവർ ഇന്ത്യയിൽ പോയതെന്നും ലങ്കന്‍ സൈനികമേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു
കൂടാതെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടുകൾ അവഗണിച്ചതും പാളിച്ചയാണെന്ന് സൈനിക മേധാവിയും സമ്മതിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ രഹസ്യ വിവരം നൽകിയിരുന്നെങ്കിലും വിവിധ അന്വേഷണ ഏജൻസികൾ തമ്മിലുള്ള ആശയ വിനിമയത്തിലെ വിടവ് വലിയ തിരിച്ചടിയായി.
കഴിഞ്ഞ പത്തു വര്‍ഷമായി സ്വാതന്ത്ര്യവും സമാധാനവും നിറഞ്ഞുനിന്നിരുന്ന രാജ്യമാണ് ശ്രീലങ്കയെന്നും മഹേഷ് സേനാനായകെ പറഞ്ഞു.