തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകം;​ കുട്ടിയുടെ​ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു

തൊടുപുഴയിൽ ഏഴുവയസുകാരനെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യും അ​റ​സ്റ്റി​ൽ. കു​റ്റ​കൃ​ത്യം മ​റ​ച്ചു​വ​ച്ച​തി​നും പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരം കെസെടുക്കാൻ നേരത്തെ ശിശുക്ഷേമ സമിതി നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്.

കേ​സി​ലെ ഒ​ന്നാം പ്ര​തി അ​രു​ൺ ആ​ന​ന്ദി​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​യു​ടെ അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല. മ​ക​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം കൗ​ൺ​സി​ലിം​ഗും ചി​കി​ത്സ​യു​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ഇതിനിടെ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ ഇളയസഹോദരനെ ദിവസങ്ങൾക്ക് മുമ്പ് അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുക്കുകയായിരുന്നു. ശിശക്ഷേമ സമിതി നിർദ്ദേശപ്രകാരം പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. ഇളയകുട്ടി ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും

10-May-2019