മോദി തീവ്രഹിന്ദുത്വവാദി; ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന ആൾ: ടൈം മാഗസിന്‍
അഡ്മിൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയിലെ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന ആളെന്ന് വിശേഷിപ്പിച്ച് പ്രമുഖ അമേരിക്കന്‍ മാധ്യമമായ ടൈം മാഗസിന്‍. അഞ്ചു വര്ഷങ്ങള്ക്കു മുന്നേ മോദിയെ ഇന്ത്യയുടെ ആഗോള നായകന്‍ എന്ന് വിശേഷിപ്പിച്ച അതേ ടൈംമാഗസിനാണു ഇപ്പോൾ മോദിയെ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന ആളെന്ന് വിശേഷിപ്പിച്ചത്. മോദിയുടെ ഭരണത്തില്‍ സാമൂഹ്യ സമ്മര്‍ദം കൂടുന്നുവെന്നും, ഹിന്ദു മുസ്ലീം ചേരിതിരിവിന് മോദി ഭരണമാണ് കാരണമെന്നും ടൈം മാഗസിന്‍ വിമർശനം ഉന്നയിക്കുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിക്കുന്ന ടൈം മാഗസിന്റെ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
മോദിയുടെ കീഴിൽ ഇന്ത്യ വളരെയധികം വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും കവര്‍ സ്‌റ്റോറിയില്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലഘട്ടവുമായി മോദി ഭരണകാലത്തെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ ലേഖനത്തില്‍ താരതമ്യം ചെയ്യുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സഹോദര മനോഭാവം വളര്‍ത്താന്‍ മോദി താത്പര്യപ്പെടാതിരിക്കുന്നതിനെപ്പറ്റിയും ലേഖനം പരാമര്‍ശിക്കുന്നുണ്ട്. പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നും ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ആഗോളതലത്തില്‍ തന്നെ നരേന്ദ്രമോദിയുടെ പ്രസക്തി് നഷ്ടപ്പെടുവെന്നാണ് ടൈംമാഗസിന്റെ മുഖചിത്രം വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം മോദിയെ അധികാരത്തില്‍ നിന്നിറക്കാന്‍ കൈകോര്‍ത്ത പ്രതിപക്ഷ സഖ്യത്തെയും ലേഖനം വിമര്‍ശിക്കുന്നുണ്ട്. ദുര്‍ബലവും സംഘടിതവുമല്ലാത്തതാണ് പ്രതിപക്ഷസഖ്യമെന്നും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കുടുംബ വാഴ്ചയില്‍ കൂടുതലൊന്നും നല്‍കാനായില്ലെന്നും വിമര്‍ശിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ അപ്രാപ്യനായ സാധാരണക്കാരനെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.