8 ലക്ഷം രൂപ കോൺഗ്രസ് പ്രവർത്തകർ മോഷ്ടിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പൊലീസിന് പരാതി നല്‍കി

തെരഞ്ഞെടുപ്പ് ഫണ്ടിലെ പണം മോഷണം പോയെന്ന പരാതിയുമായി കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പൊലീസിനെ സമീപിച്ചു. ജില്ലാ പോലീസ് ചീഫിനാണ് ഇന്ന് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍ഗോഡ് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും എട്ട് ലക്ഷം രൂപ മോഷണം പോയെന്നാണ് ഉണ്ണിത്താന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല. കൊല്ലത്ത് നിന്നും വന്ന ഒരു കോണ്‍ഗ്രസ് നേതാവിനെ സംശയിക്കുന്നതായി പരാതിയില്‍ പറയുന്നതായാണ് സൂചന

കൂടുതല്‍ അന്വേഷണത്തിന് പരാതി മേല്‍പ്പറമ്പ് പോലീസിന് കൈമാറി.

10-May-2019