റഫാൽ യുദ്ധവിമാന ഇടപാടിലെ പുനഃപരിശോധന ഹർജികൾ വിധി പറയുന്നതിനായി സുപ്രീംകോടതി മാറ്റി. റഫാൽ കേസിൽ അന്വേഷണമാവശ്യമില്ലെന്ന് വ്യക്തമാക്കി ഡിസംബർ 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പുനഃപരിശോധന ഹർജികൾ സമർപ്പിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമേ റഫാലില്‍ വിധിയുണ്ടാവൂ എന്നാണു ലഭിക്കുന്ന വിവരം. വാദങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ രേഖാമൂലം നൽകണമെന്നും കോടതി നിര്‍ദേശിച്ചു.
റഫാല്‍ നടപടിക്രമങ്ങളില്‍ പിശകുണ്ടായാലും വിധിയില്‍ പുനപരിശോധന വേണ്ടെന്നാണ് കേന്ദ്രം സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കുന്ന നിലപാട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇടപാടിനെയാണ് ഹര്‍ജിക്കാര്‍ എതിര്‍ക്കുന്നതെന്നും കേന്ദ്രം സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. വിമാനം വാങ്ങുന്നത് പ്രദര്‍ശനത്തിനല്ല, എല്ലാവരുടേയും സുരക്ഷയുടെ പ്രശ്നമാണ്. മറ്റു രാജ്യങ്ങളിലൊന്നും ഇത്തരം വിഷയങ്ങള്‍ കോടതിക്ക് മുന്നിലെത്തില്ലന്നും കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കേടതിയിൽ വാദിച്ചു.ഇടപാടിൽ കേസെടുത്ത് അന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.
പ്രശാന്ത് ഭൂഷണ്, യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി തുടങ്ങിയവരാണ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗച്ചത്. ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങിയതാണ് ബെഞ്ച്.